കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം തിരുവനന്തപുരത്ത് കനത്ത മഴ തുടരുകയാണ്. നെയ്യാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കൃഷിയിടങ്ങളില്‍ വെള്ളം കയറി.
കഴിഞ്ഞ ദിവസം രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴ കാരണമാണ് നെയ്യാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. നെയ്യാറ്റിന്‍കര, പാലക്കടവ് പാലത്തില്‍ വെള്ളംമുട്ടി ഒഴുകുകയാണ്. അമരവിള,കണ്ണംകുഴി തോട് നിറഞ്ഞു. കൃഷിയിടങ്ങളില്‍ വെള്ളം കയറിയ നിലയിലാണ്.