
എസ്.ഡി.പി.ഐ യുടെ ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും റാലിയും നാളെ ചാവക്കാട് നടത്തുമെന്ന് തൃശൂർ ജില്ലാ ഭാരവാഹികൾ അറിയിച്ചു.
മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം ഫലസ്തീനികളുടെ അവകാശം, ഫലസ്തീന്റെ സ്വതന്ത്ര രാജ്യത്തിനായി ലോകരാഷ്ട്രങ്ങൾ ഇടപെടുക, ഫലസ്തീൻ പിന്തുണ ഇന്ത്യ തുടരുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ് ഡി പി ഐ റാലിയും സംഗമവും നടത്തുന്നത്.
ഐക്യദാർഢ്യ റാലി വൈകീട്ട് 4 നു മുത്തുവട്ടൂർ സെന്ററിൽ നിന്നും ആരംഭിച്ചു ചാവക്കാട് കൂട്ടങ്ങൽ ചത്വരത്തിൽ സമാപിക്കും.
സമാപന പൊതുയോഗം പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ ഉത്ഘാടനം ചെയ്യും.
സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും സുപ്രീം കോടതി അഭിഭാഷകനുമായ ശ്രീജിത്ത് പെരുമന സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.