Site icon MalluChronicle

ഇൻഷുറൻസ് തുക ലഭിക്കാൻ 24 മണിക്കൂർ കിടത്തി ചികിത്സ ആവശ്യമില്ല ; ഉപഭോക്തൃ കോടതി..

കിടത്തി ചികിത്സ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പോളിസി ഉടമക്ക് ഉൻഷുറൻസ് നിഷേധിക്കാനാകില്ലെന്ന് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ആധുനിക ചികിത്സാ സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ , ഇൻഷുറൻസ് പരീരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം വേണം എന്നത് നിർബന്ധമല്ല. ഇത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാകുമെന്നും കോടതി നിരീക്ഷിച്ചു.

ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മരട് സ്വദേശി ജോൺ മിൽട്ടൺ നൽകിയ ഹർജിയിലാണ് ഉത്തരവ്. ജോണിന്‍റെ അമ്മയ്ക്ക് സ്വകാര്യ കണ്ണ് ആശുപത്രിയിലെ ചികിത്സയിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയിരുന്നു.
കിടത്തി ചികിത്സ വേണ്ടി വന്നില്ലെന്ന കാരണത്തിൽ യൂണിവേഴ്സൽ സോംപോ ജനറൽ ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിച്ചു. ഇതിനെതിരെയാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

Exit mobile version