
കുന്നംകുളം: നഗര മധ്യത്തില്‍ ആംബുലന്‍സ് നിര്‍ത്തി ഡ്രൈവര്‍ ചായകുടിയ്ക്കാന്‍ പോയി. ഡ്രൈവറുടെ പ്രവര്‍ത്തി സൃഷ്ടിച്ചത് വലിയ ഗതാഗത തടസ്സം. തൃശ്ശൂര്‍ കുന്നംകുളത്ത് ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
വടക്കാഞ്ചേരി ഭാഗത്ത് നിന്നും കുന്നംകുളത്തേക്ക് വരുന്ന വഴിയിൽ നടുറോഡിലാണ് ആംബുലൻസ് നിർത്തിയിരുന്നത്. ഗതാഗത തടസ്സം ഉണ്ടാകുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ആംബുലൻസ് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ നാട്ടുകാരുമായി തട്ടിക്കയറുകയായിരുന്നു. .
ഇതേ തുടർന്ന് വാഹനവും ഡ്രൈവറെയും കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലപ്പുറം ജില്ലയില്‍ സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സിലെ ഡ്രൈവര്‍ ആയ കൊല്ലം കൊട്ടാരക്കര സ്വദേശി റെമീസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.