എറണാകുളം കോലഞ്ചേരിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു. കോലഞ്ചേരി കടയിരുപ്പു സ്വദേശി പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവർക്കാണ് വെട്ടേറ്റത്.
അയൽവാസിയായ യുവാവാണ് അതിക്രമം നടത്തിയത്. അയൽവാസി അനൂപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.
വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണമെ ന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ പീറ്റർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനൂപിനെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കസ്റ്റിഡിയിലെടുത്ത അനൂപിനെതിരെ മുൻപും പരാതി ഉയർന്നിരുന്നു.