
ചാവക്കാട്: ബീച്ചില്‍ പുതുതായി നിര്‍മ്മിച്ച ഫ്ളോട്ടിംഗ് ബ്രിഡ്ജ് ഉപയോഗിക്കുന്ന സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര് കൃഷ്ണ തേജ ചാവക്കാട് മുനിസിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
ഫ്ളോട്ടിംഗ് ബ്രിഡ്ജ് എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ഒരു ടീമിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
അവര്‍ കൃത്യമായ ഇടവേളകളില്‍ അക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ദുരന്തനിവാരണ നിയമപ്രകാരം നല്കിയ ഉത്തരവില്‍ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.