
വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം . വനംവകുപ്പ് ഗൈഡായ നെല്ലിയാനിക്കോട്ട് വീട്ടിൽ തങ്കച്ചൻ (50) ആണ് കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.ഇന്ന് രാവിലെ ആയിരുന്നു സംഭവം.
മാനന്തവാടി വെള്ളമുണ്ട പുളിഞ്ഞാൽ ചിറപ്പുല്ല് മലയിലാണ് സംഭവം. വനംവകുപ്പിന്റെ സംഘം മംഗലശ്ശേരി മലയിലേക്ക് തിരിച്ചു.
കാട്ടാന വരുന്നത് ശ്രദ്ധയിൽപ്പെടാതിരുതിനെ തുടർന്ന് ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ആയിരുന്നു.
മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.