
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് തെന്നിന്ത്യൻ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയാണ് നടൻ വിജയ് ആന്റണിയുടെ മകൾ മീരയുടെ അപ്രതീക്ഷിത മരണ വാർത്ത എത്തിയത്.
ഹൃദയം നുറുങ്ങുന്ന വേദനയോടെ മകളെ ചേർത്തുപിടിച്ച് വിലപിക്കുന്ന നടന്റെയും മറ്റു ബന്ധുക്കളുടെയും കാഴ്ച്ച ഏറെ വേദനയോടെയാണ് ആരാധകരും പ്രേക്ഷകരും കണ്ടത്. ഇപ്പോഴിതാ മകളുടെ വിയോഗത്തിൽ വിജയ് ആന്റണി കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.
“സ്നേഹവും ധൈര്യവുമുള്ള പെണ്‍കുട്ടിയായിരുന്നു മീര. ഇപ്പോള്‍ ജാതിയും മതവും പണവും അസൂയയും വേദനകളും ദാരിദ്ര്യവും വിദ്വേഷവുമൊന്നുമില്ലാത്തെ ലോകത്താണ് ഇപ്പോൾ അവളുള്ളത്. ഞാനും അവള്‍ക്കൊപ്പം മരിച്ചിരിക്കുന്നു. ഞാൻ അവൾക്കായി സമയം ചിലവഴിക്കാൻ തുടങ്ങിയിരിക്കുകയാണിപ്പോൾ. അവൾക്ക് വേണ്ടി അവളുടെ പേരിൽ ഞാൻ നല്ല കാര്യങ്ങൾ ചെയ്യും” വിജയ് കുറിച്ചു.
ചെന്നൈയിലെ ആല്‍വാർപ്പേട്ടിലെ വീട്ടില്‍ സെപ്തംബര്‍ 19 പുലര്‍ച്ചെയായിരുന്നു വിജയ് ആന്റണിയുടെ മകള്‍ മീരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മീര കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സ്കൂളിൽ ഉൾപ്പെടെ വളരെ സജീവമായ ഒരു വിദ്യാര്‍ഥിയായിരുന്നു മീര. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് അടുത്ത ദിവസമാണ് മീരയുടെ വിയോഗം.നിരവധി പേരാണ് നടനെ അശ്വസിപ്പിച്ച് പ്രതികരണങ്ങളറിയിച്ചത്.