
വാടാനപ്പിള്ളി: മാരക മയക്കുമരുന്നായ എംഡിഎംഎ യും, കഞ്ചാവുമായി അഞ്ചംഗ സംഘം എക്സൈസിന്റെ പിടിയിൽ.
വാടാനപ്പിള്ളി റേഞ്ച് ഇൻസ്പെക്ടർ എസ്എ.സ് സച്ചിനും, സംഘവും ചേർന്നു നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
മുരിയാംതോടു ഭാഗത്തുനിന്നും സ്കൂട്ടറിൽ വില്പനയ്ക്കായ് കൊണ്ടുവന്ന 2.15ഗ്രാം എം ഡി എം എ യും, 20 ഗ്രാം കഞ്ചാവുമായി ആകാശ്, യദുകൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് കരയാമുട്ടം നവചേതൻറെ വീട്ടിൽ നിന്നും എം ഡി എം എ വില്പനയ്ക്കായ് പാക്ക് ചെയ്യുന്നതിനിടെ മറ്റു പ്രതികളെയും പിടികൂടിയത്.
നവചേതൻ(18) പാലപ്പെട്ടി സ്വദേശി ഹാറൂൺ(27), കാട്ടുകുളങ്ങര സ്വദേശി അംഷാദ് എന്നിവരിൽ നിന്നായി 3.5 ഗ്രാം എം ഡി എം എ 10 ഗ്രാം കഞ്ചാവും കണ്ടെത്തിയത്.
പ്രതികളിൽ നിന്നും 4 മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു.