
സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു . ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 5,500 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 120 രൂപ കുറഞ്ഞ് 44,000 ൽ എത്തി. പതിനെട്ട് കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 10 രൂപ കുറഞ്ഞ് 4558 രൂപയായി.
സ്വർണവിപണിയിലുണ്ടായ തുടർച്ചയായ ഉയർച്ചയ്ക്ക് പിന്നാലെ ഇന്നലെയാണ് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെയും ഗ്രാമിന് 15 രൂപയുടെ കുറവാണ് സ്വർണവിലയിലുണ്ടായത്.