
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. രണ്ടുദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വർണവില.ഇന്ന് ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സംസ്ഥാനത്ത് നാല് ദിവസം ഒരേ വില തുടർന്ന ശേഷം ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ഒരാഴ്ചയായി സ്വർണവില ഉയരാത്തത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്.
അതേസമയം ഇന്ന് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 77 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്