
തൃശൂർ ചിറക്കേക്കോട് പിതാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ മകനും ചെറുമകനും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (40), അദ്ദേഹത്തിന്റെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്.
ജോജുവിന്റെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അച്ഛന് ജോൺസനും (58 ) ചികിത്സയിലാണ്.
വർഷങ്ങളായി ജോൺസണും ഭാര്യയും ജോജിയോടൊപ്പമാണ് താമസം. മാസങ്ങളായി കുടുംബ വഴക്കുണ്ടായിരുന്നു. നിരന്തരമായി വീട്ടില്‍ നിന്ന് വഴക്കുകേള്ക്കാറുണ്ടായിരുന്നു. അയല്‍വാസികളുമായി വലിയ ബന്ധമില്ലാത്തതിനാല്‍ ആരും ഇടപെടാന്‍ പോകാറില്ലെന്നാണ് നാട്ടുകാർ പറഞ്ഞു.
എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്ത് ജോണ്സണ്, ജോജിയും ഭാര്യയും മകനും കിടക്കുന്ന മുറി പുറത്തു നിന്ന് പൂട്ടി. തുടർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ജോൺസൺ മറ്റൊരു വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയു ചെയ്തു. തീ കണ്ട് അയല്‍വാസികള്‍ ഓടികൂടുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ കുടുംബത്തെ എത്തിക്കുകയായിരുന്നു. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോണ്‍സ്ൻ്റെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.