
തൃശൂർ : കുന്ദംകുളം ചൂണ്ടൽ പുതുശ്ശേരിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചാവക്കാട് മുത്തമാവ് സ്വദേശി പുതുവീട്ടില്‍ ഇബ്രാഹിമിന്റെ മകനും ഇലക്ട്രീഷനുമായ ഷെരീഫ് (37) ആണ് മരിച്ചത്
പുതുശ്ശേരി മരമില്ലിന് സമീപത്തെ കെട്ടിടത്തിലെ ഐസ്ക്രീം ഷോപ്പ് തുറക്കാൻ രാവിലെ എത്തിയ ജീവനക്കാരിയാണ് കെട്ടിടത്തിന് അരികിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഉടൻ നാട്ടുകാരെയും പോലീസിലും വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് കുന്ദംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
യുവാവിന്റെ ഒരു കയ്യിൽ കട്ടിംഗ് പ്ലയറും മറ്റേ കയ്യിൽ ഫ്യൂസ് കെട്ടുന്ന ഇലക്ട്രിക് കമ്പിയും സമീപത്ത് അഴിച്ചുവച്ച ഫ്യൂസും കണ്ടെത്തി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.