
ഫുട്ബോൾ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയുമായി ഇഎസ്പിഎൻ. അർജന്റീനൻ സൂപ്പർതാരം എഞ്ചൽ ഡി മരിയ വിരമിക്കുന്ന വാർത്ത പുറത്തുവിട്ടിരിക്കുകയാണ് ‘ഇഎസ്പിഎൻ അർജന്റീന’.
അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റ് വരെയെ താരം അർജന്റീനൻ ജഴ്സിയിൽ തുടരുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. പതിനഞ്ച് വർഷമായി അർജൻ്റീനൻ നിരയിലെ നിർണായക സാന്നിധ്യമാണ് ഡി മരിയ.
2008 ൽ പരാഗയ്ക്കെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഡി മരിയ അരങ്ങേറിയത്. തുടർന്ന് 133 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ നേടാൻ ഡി മരിയക്ക് സാധിച്ചു.
27 ഗോളുകൾക്ക് വഴിയൊരുക്കാനും ഡി മരിയയ്ക്ക് സാധിച്ചിട്ടുണ്ട്. അർജന്റീനയുടെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നും ഡി മരിയയെ വിലയിരുത്താറുണ്ട്. 2021 ലെ കോപ്പ അമേരിക്ക, 2022 ലെ ‘ഫൈനലസിമ’ പിന്നാലെ നടന്ന ഖത്തർ ലോകകപ്പ് എന്നിവയിൽ ഡി മരിയ ഗോൾ നേടിയിട്ടുണ്ട്.
നിലവിൽ പോർച്ചുഗൽ ക്ലബായ ബെൻഫിക്കയിൽ ആണ് ഡി മരിയ കളിക്കുന്നത്. മുമ്പ് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി ക്ലബുകൾക്ക് വേണ്ടിയും ഡി മരിയ കളിച്ചിട്ടുണ്ട്.
വാർത്ത പുറത്തുവന്നതിന് പിന്നാലെ അർജന്റീന ആരാധകർ കടുത്ത നിരാശയിലാണ്.