
സംസ്ഥാന സ്കൂൾ കലാ-കായിക-ശാസ്ത്രമേളകളുടെ തിയതി പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം 2024 ജനുവരി നാല് മുതൽ എട്ട് വരെ കൊല്ലത്തു നടക്കും.
അതേസമയം കായിക മേള 2023 ഒക്റ്റോബർ 16 മുതൽ 20 വരെ തൃശൂരിലും ശാസ്ത്രമേള നവംബർ 30 മുതൽ ഡിസംബർ 3 വരെ തിരുവനന്തപുരത്തും സംഘടിപ്പിക്കും.
നവംബർ 9 മുതൽ 11 വരെ എറണാകുളത്താണ് സ്പെഷ്യൽ കലോത്സവം സംഘടിപ്പിക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു