
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിനായി സ്ട്രോങ് റൂം തുറക്കാന്‍ വൈകി.
വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ് റൂം താക്കോലുകൾ മാറിയതാണ് വോട്ടെണ്ണല്‍ വൈകാൻ കാരണം.
എട്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണൽ എട്ടേകാലോടെയാണ് ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണിയത്.
അതേസമയം പോസ്റ്റൽ വോട്ടുകളിൽ ചാണ്ടി ഉമ്മൻ മുന്നിലാണ്.ഒരു കൂട്ടം താക്കോലുകള്‍ക്കിടയില്‍ നിന്നും സ്ട്രോങ് റൂമിന്റെ താക്കോല്‍ ഏതെന്നത് തിരഞ്ഞെടുക്കുന്നതിനുള്ള സമയമാണ് സ്ട്രോങ്റൂം തുറക്കാന്‍ വൈകിച്ചത്. പ്രശ്നം ഉടന്‍ പരിഹരിച്ചു.