
ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിൽ പിണങ്ങിപ്പോയ ഭാര്യ മടങ്ങിവരാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. 32 കാരനായ രാജേഷാണ് ആത്മഹത്യ ചെയ്തത്.
വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മദ്യപാനിയായ ഭർത്താവുമായി വഴക്കിട്ടാണ് യുവതി വീട്ടിലേക്ക് പോയതെന്ന് പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയിച്ചു. ഭര്‍ത്താവിന്റെ അമിത മദ്യപാനത്തെ തുടര്‍ന്നാണ് യുവതി സ്വന്തം വീട്ടിലേക്ക് പോയതെന്ന് പൊലീസ് പറഞ്ഞു . ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. ഭാര്യ വിട്ട് പോയതിന് ശേഷം കുട്ടികള്‍ക്കൊപ്പമായിരുന്നു രാജേഷിന്റെ താമസം.
ഭാര്യയെ വീട്ടിലേക്ക് കൊണ്ടുവരാന്‍ യുവാവ് ശമിച്ചിട്ടും യുവതി വഴങ്ങിയില്ല. യുവതി സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം നിന്നതോടെ രാജേഷ് വീണ്ടും മദ്യത്തില്‍ അടിമയാകുകയായിരുന്നു.
ഇയാളുടെ മദ്യപാനശീലത്തെ ഭാര്യ പലതവണ എതിര്‍ത്തിരുന്നതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.