
മധ്യപ്രദേശിൽ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. ഹോട്ടലുടമയായ യുവാവ് വീട്ടിൽ വെച്ചാണ് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. 9 വർഷം നീണ്ട പ്ലാനിങ്ങിനൊടുവിലാണ് 30 വയസുകാരനായ ആദിത്യ ശർമ എന്ന യുവാവ് ജീവനൊടുക്കിയത്.
ഇയാൾ ഏഴ് പേജുള്ള ആത്മഹത്യാ കുറിപ്പിൽ, 30ആം വയസിൽ താൻ ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നതായി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. വ്യാഴാഴ്ചയാണ് സംഭവം.
ഇതിനായി ഏഴ് വർഷം മുൻപ്, 2016ൽ തോക്ക് വാങ്ങി. സ്വയരക്ഷക്കായാണ് തോക്ക് വാങ്ങിയത്. തൻ്റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്ന് കുറിപ്പിൽ എഴുതിയിരുന്നു.
യുവാവിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി കത്തിൽ സൂചനയുണ്ട്. കുടുംബത്തിൽ ആരും മരിക്കുന്നതിനു മുൻപ്, പ്രത്യേകിച്ച് അമ്മ മരിക്കുന്നതിനു മുൻപ് മരിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും കത്തിലുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.