
മുംബൈ: പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചു കയറി 15 വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഗോരെഗാവ് പുരാർ ഐ.എൻ.ടി ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥി ഹുദേഫ ദവാരെ ആണ് മരിച്ചത്.
സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികൾ പരിശീലനം നടത്തവെ സഹ വിദ്യാർത്ഥി എറിഞ്ഞ ജാവലിൻ തലയിൽ തുളച്ചു കയറുകയായിരുന്നു
ഷൂ ലൈസ് കെട്ടാൻ വേണ്ടി കുനിഞ്ഞ ദവരെ ജാവലിൻ വരുന്നത് ശ്രദ്ധിച്ചിരുന്നില്ല. ജാവലിൻ തലയിൽ തുളച്ചു കയറിയതോടെ വിദ്യാർത്ഥിയുടെ തലയിൽ നിന്നും രക്തം വാർന്നൊഴുകി കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ ആശുപത്രിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. താലൂക്ക് തല മീറ്റിൽ പങ്കെടുക്കാൻ ഇരിക്കവെയാണ് അപകടം. പോലീസ് അപകടം മരണം റിപ്പോർട്ട് ചെയ്തെങ്കിലും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.