
കോഴിക്കോട്: കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മണാശേരി പന്നൂളി സ്വദേശി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ് മരിച്ചത്.
ഇന്നലെ രാത്രി ഉറങ്ങിക്കിടന്ന കുട്ടിയുടെ ദേഹത്തേക്ക് ചുമരിൽ ചാരിവെച്ച കിടക്ക വീഴുകയായിരുന്നു.
കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാനായി പോയ സമയത്ത് ബെഡ് തലയിലൂടെ വീഴുകയായിരുന്നുവെന്നാണ് വിവരം.
കുട്ടിയെ ഉടൻ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.