
കൊച്ചി: ആലുവ കുറുമശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ. ഗൃഹനാഥനും ഭാര്യയും മകനുമാണ് മരിച്ചത്.
കുറുമശേരി സ്വദേശികളായ ഗോപി (64), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചയാണ് സംഭവം.
മകൻ്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്.
ചെങ്ങമനാട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.സാമ്പത്തിക പ്രതിസന്ധി മൂലം ഇവർ വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.