
വയനാട്: സുൽത്താൻ ബത്തേരിയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചതിന് പിന്നാലെ മാതാവ് ആത്മഹത്യ ചെയ്തു.
ഇന്നലെയാണ് വൈത്തിരി പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ക്യാമ്പസിനുള്ളിലുണ്ടായ വാഹനാപകടത്തിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദ് (28) മരിച്ചത്. വിവരമറിഞ്ഞ് സജിന്റെ പിതാവും ബന്ധുക്കളും ക്യാമ്പസിൽ എത്തിയിരുന്നു.
ഫേസ്ബുക്കിലൂടെ മകന്റെ മരണ വാർത്ത അറിഞ്ഞതോടെ മനോവിഷമത്തിലായ അമ്മ ഷീജ ബീഗം ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ വൈത്തിരി പോലീസ് അന്വേഷണം ആരംഭിച്ചു.