
കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി നിപ വൈറസ്ബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.
നേരത്തെ നിപ പോസിറ്റീവായ വ്യക്തികള്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇതോടെ നിപ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നാലായി.
കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലെ 24കാരനായ ആരോഗ്യ പ്രവര്‍ത്തകനും നിപ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ ജില്ലയിൽ പനിബാധിച്ച് മരിച്ച രണ്ട് പേർക്കും നിപയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ ഇവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേർക്കും രോഗബാധയുണ്ട്.