
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പേര് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാനാണ് നീക്കം നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജി20 രാഷ്ട്ര നേതാക്കളെ അത്താഴത്തിന് ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇറക്കിയ കുറിപ്പില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് ചേര്‍ത്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി.
ഈ മാസം നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് മാറ്റുന്ന തീരുമാനം വന്നേക്കുമെന്നാണ് വാര്‍ത്തകള്‍. ബന്ധപ്പെട്ട ബില്ല് പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചേക്കും. സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജ്യത്തിന്റെ പേര് മാറ്റുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിന്ന് രൂപീകരിച്ച ‘ഇന്ത്യ’ എന്ന പുതിയ കക്ഷിയെ ഭയന്നതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിൽ നിന്നും മാറ്റി ഭാരത് എന്നാക്കുന്നത് എന്ന വിമർശനം ഇതിനോടകം തന്നെ ഉയർന്നു വന്നിട്ടുണ്ട്.
Summary : Reports that the name of the country may be changed. National media reports that there is a move to change the name of India to Bharat. Congress leader Jairam Ramesh pointed out that President Draupadi Murmu’s note inviting the leaders of G20 nations for dinner has added the name President of India.