
തനിക്കെതിരായ സൗദി യുവതിയുടെ പീഡന പരാതി വ്യാജമെന്ന് വ്ളോഗർ മല്ലു ട്രാവലർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കിർ സുബാന്റെ വാർത്തയോട് പ്രതികരിച്ചത് .
പരാതി നൂറുശതമാനവും വ്യാജമാണെന്നും മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. തന്നോട് ദേഷ്യം ഉള്ളവർക്ക് ആഘോഷമാക്കാനുള്ള അവസരമാണിത്. തന്റെ ഭാഗം കൂടി കേൾക്കണമെന്നും എന്നിട്ട് അഭിപ്രായം പറയണമെന്നും ഷക്കിർ കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം യുവതിയുടെ പരാതിയിൽ ഷക്കിർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. കണ്ണൂർ സ്വദേശിയായ ഷാക്കിർ സുബാൻ മല്ലു ട്രാവലര്‍ എന്ന യൂ ട്യൂബ് ചാനലിലൂടെ തന്റെ യാത്രയുടെ വിവരങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചാണ് പ്രശസ്തനായത്.
ഷാക്കിറിനെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ..
“എന്റെ പേരിൽ ഒരു ഫേക്ക് പരാതി വാർത്ത കണ്ടു. 100% ഫേക്ക് ആണ്. മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടും.
എന്നോട് ദേഷ്യം ഉള്ളവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്, അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു”.