
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: ബിനാമി സതീശന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.
അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. തുടർ ക്രിയ വിക്രിയകൾ അരുതെന്നും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.
സതീശന്റെ പേരിലുള്ള 2 സ്ഥിര നിക്ഷേപ അക്കൗണ്ട് മരവിപ്പിച്ചു. സതീശന്റെ ഭാര്യ, മകൻ എന്നിവരുടെ അക്കൗണ്ടുകളും മരവിപ്പിച്ചു.