
കാഞ്ഞാണി: രക്തം ഛർദ്ദിച്ച് അവശനായ യുവാവ് റോഡിൽ വീണ് മരിച്ചു.
കാഞ്ഞാണി മഹാത്മാ ഗാന്ധി റോഡിൽ മാരാത്ത് പരേതനായ ജനാർദ്ദനൻ മകൻ ഹരികൃഷ്ണൻ(25) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 6.30 യോടെ കാഞ്ഞാണി ശ്രീശങ്കര ഷെഡിനു സമീപത്ത് വെച്ചാണ് സംഭവം. റോഡിൽ വെച്ച് രക്തം ഛർദ്ദിച്ച തുടർന്ന് അവശനായ യുവാവ് റോഡിൽ വീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്ലംബ്ബിംഗ് ജോലി ചെയ്തു വരികയായിരുന്നു.
അവിവാഹിതനാണ്. അമ്മ: വിമല, സഹോദരൻ: വിഷ്ണു. സംസ്കാരം പോസ്റ്റ് മോർട്ടത്തിന് ശേഷം നടക്കും.