
നിരവധി ആരോഗ്യ ഗുണമുള്ള ഒന്നാണ് പാല്. ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന പാനീയമാണ് പാല്. ദിവസവും ഓരോ ഗ്ലാസ് പാല് കുടിക്കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമത്രേ.
കൊഴുപ്പു കുറഞ്ഞ പാല് കുടിക്കുന്നതുമൂലം ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുക മാത്രമല്ല, നമ്മുടെ മാനസിക നിലയ്ക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും അത് ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
100 മില്ലി ലീറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രൊട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്.
ഇതുകൂടാതെ 120 മില്ലിഗ്രാം കാൽസ്യം, 14 മില്ലിഗ്രാം കൊളസ്ട്രോൾ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. 100 മില്ലിലീറ്റർ പശുവിൻ പാലിൽ 66 കലോറിയുണ്ട്. പാലിലെ കാൽസ്യത്തിന്റെ സാന്നിധ്യം എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
എന്നാല്‍ പാലിനൊപ്പം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്നാണ് ന്യൂട്രീഷ്യന്മാര് അഭിപ്രായപ്പെടുന്നത്. അത്തരത്തില്‍ പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളാണ് ഇനി പറയുന്നത്..
ഒന്ന്..
പാലിനൊപ്പം സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് അനാരോഗ്യകരമാണെന്നാണ് ആയൂര്‍വേദം പറയുന്നത്. സിട്രസ് പഴങ്ങള്‍ അസിഡിക് ആണ്. അത് പാലില്‍ ചേരുമ്പോള്‍ പാല് പിരിയുന്നു. അതിനാല്‍ പാലും നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഒരുമിച്ച് വയറ്റിലെത്തുന്നത് ചിലരില്‍ ദഹനപ്രശ്നം, വയറിളക്കം, അതിസാരം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം
രണ്ട്..
പാലിനൊപ്പം പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.
മൂന്ന്..
പാലിനൊപ്പം തക്കാളിയും കഴിക്കരുത്. തക്കാളിയിലെ ആസിഡ് ഘടകം പാലില്‍ ചേരുമ്പോള്‍ ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാം.
നാല്..
നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാലിനൊപ്പം കഴിക്കുന്നതും ഒഴിവാക്കുക.
അഞ്ച്..
പാലും റാഡിഷും ഒരുമിച്ച് കഴിക്കുന്നതും ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും.
ആറ്..
പാലും നേന്ത്രപ്പഴം ഒരുമിച്ച് കഴിക്കുന്നതും നല്ലതല്ല. സ്റ്റാർച്ച് കൂടുതലുള്ള വാഴപ്പഴവും പ്രോട്ടീന്‍ ധാരാളം അടങ്ങിയ പാലും കൂടി ചേരുമ്പോൾ ദഹിക്കാൻ പ്രയാസം ഉണ്ടാകും.
ഏഴ്..
പാലും തണ്ണിമത്തനും, പാലും മത്തനുമൊക്കെ ആരോഗ്യത്തിന് നല്ലതല്ല. ഇവ രണ്ടും ചേരുമ്പോൾ ദഹനപ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിൽ വിഷാംശം ഉണ്ടാവുകയും ഛർദി ഉണ്ടാകുകയും ചെയ്യും.
എട്ട്..
പാലും മീനും ഒരുമിച്ച് കഴിക്കുന്നത് അത്ര നന്നല്ല. ഇവ ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കും. പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നത് ഗുരുതരമായ ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പണ്ടുക്കാലത്തെ വൈദ്യന്മാരും പറയുന്നതാണ്.
ഒമ്പത്..
പാലും പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കരുത് എന്നാണ് ന്യൂട്രീഷ്യന്മാര് പറയുന്നത്. കാരണം പാല് തന്നെ ധാരാളം പ്രോട്ടീന്‍ അടങ്ങിയവയാണ്. അതിനൊപ്പം വീണ്ടും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍, അത് ശരീരഭാരം കൂടാന്‍ കാരണമാകുമെന്നും ന്യൂട്രീഷ്യന്മാര് മുന്നറിയിപ്പ് നല്കുന്നു. ഇവ ദഹന പ്രശ്നങ്ങള്‍ക്കും കാരണമാകാം.
പത്ത്..
പാലിനൊപ്പം മദ്യം കഴിക്കുന്നതും പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.