
സംസ്ഥാനത്ത് അംഗീകാരമില്ലാതെ പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി. ഏതൊക്കെ സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കും. വ്യാജന്മാരുടെ കൈയ്യില്‍പ്പെട്ട് വിദ്യാര്‍ത്ഥികള്‍ ചതിക്കപ്പെടരുതെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു .
‘പരിശോധിക്കപ്പെടും. പരിശോധനകള്‍ നടത്തുന്നതിന് നിര്‍ദേശിക്കും. യോഗ്യതയുള്ളവര്‍ തന്നെയാണ് പാരാമെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കാന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണ്. ജനങ്ങളുടെ ജീവനുമായും ആരോഗ്യവുമായും ബന്ധപ്പെട്ട വിഷയമാണ്. ഈ സാഹചര്യത്തില്‍ യോഗ്യതയുള്ളവര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കണമെന്നതില്‍ വിട്ടുവീഴ്ച്ചയുണ്ടാകില്ല.
വ്യാജന്മാരുടെ കൈയ്യില്‍പ്പെട്ട് വിദ്യാര്‍ത്ഥികള്‍ ചതിക്കപ്പെടരുത്. പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന് ഇല്ലാത്തവര്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനാകില്ല. രജിസ്ട്രേഷന് ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേയും സ്ഥാപനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കും. കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം ലാബുകളില്‍ ജോലി ചെയ്യുന്നവരുടെ യോഗ്യത നിശ്ചയിച്ചിട്ടുണ്ട്.’ വീണാ ജോര്‍ജ്ജ് വ്യക്തമാക്കി.