
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച്ച ഉയർന്നതിന് ശേഷം ഇന്നലെയും ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 43,960 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5495 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4548 രൂപയുമാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
അതേ സമയം ആഗോള വിപണിയിലും സ്വർണ വിലയിൽ കാര്യമായ മാറ്റമില്ല. കഴിഞ്ഞ ആഴ്ച 0.1 ശതമാനത്തിന്റെ നേരിയ നേട്ടം ഉണ്ടാക്കിയതിന് ശേഷം സ്വർണ വില ചാഞ്ചാടിയിട്ടില്ല. സ്പോട്ട് ഗോൾഡ് ഔൺസിന് 1,924.54 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ ആറു മാസത്തിലെ ഉയർന്ന നിലയിലെത്തി. 10 വർഷത്തെ ട്രഷറി യീൽഡ് 16 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.
English Summary : There is no change in gold prices in the state today. Gold prices remained unchanged yesterday and today after rising on Saturday. The market price of one Pawan gold is Rs 43,960.