
പാലക്കാട്: ഷൊർണൂർ കവളപ്പാറയിൽ സഹോദരിമാർ പൊള്ളലേറ്റ് മരിച്ചു. ഗ്യാസിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റാണ് സഹോദരിമാർ മരിച്ചത്.
പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. കവളപ്പാറ നീലാമല കുന്നിലാണ് സംഭവം.അതേസമയം സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.
നാട്ടുകാരുടെ സംശയത്തെ ശരിവെക്കുന്ന നിലപാടിലാണ് പൊലീസും. അപകടം നടന്ന സമയത്ത് ഒരാൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ ഷൊർണ്ണൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.