
വിജയ് ദേവെരകെണ്ടയുടെയും സാമന്തയുടെയും തിരിച്ചുവരവാണ് ഖുഷി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഖുഷി ഒരു റൊമാന്റിക് എന്റര്‍ടെയ്നറായിരുന്നു. യുക്തിവാദിയുടെ കുടുംബ പശ്ചാത്തലമുള്ള ചിത്രത്തിലെ നായകനും കടുത്ത മതവിശ്വാസിയായ നായികയും പ്രണയത്തിലാകുകയും അവര്‍ വിവാഹത്തിലേക്ക് എത്തുകയും ചെയ്യുകയാണ്.
എന്നാല്‍ പിന്നീട് അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നു. ഇത്തരം ഒരു പശ്ചാത്തലവുമായിട്ടാണ് ഖുഷി പ്രദര്‍ശനത്തിന് എത്തിയത്.
വിപ്ലവ് എന്ന നായകനായി ഖുഷി സിനിമയില്‍ വിജയ് ദേവെരകൊണ്ടയും ആരാധ്യ എന്ന നായികയായി സാമന്തയും മികച്ച പ്രകടനം നടത്തിയപ്പോള്‍ ഫീല്‍ഗുഡ് എന്ന അഭിപ്രായമായിരുന്നു ലഭിച്ചത്.
എന്നാൽ ഖുഷി റിലീസിന് നേടിയത് 26 കോടിയാണ് എന്നുമായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. അതേസമയം ഇപ്പോള്‍ ജവാന്റെ കാലമാണ്. ജവാൻ കുതിക്കുമ്പോള്‍ തളരുന്ന ഖുഷി ഒടിടി റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഖുഷി എട്ട് ദിനങ്ങളില്‍ 52.50 കോടി കളക്ഷനാണ് നേടിയിരിക്കുന്നത് എന്നാണ്. ഖുഷി ഒടിടിയിലേക്ക് സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ എത്തിക്കാനാണ് ആലോചന. നിലിവലെ റിപ്പോര്‍ട്ട് പ്രകാരം സെപ്തംബര്‍ 30നോ ഒക്ടോബര്‍ നാലിനോ ആയിരിക്കും ഖുഷിയുടെ ഒടിടി സ്ട്രീമിംഗ് തുടങ്ങുക. ഖുഷി നെറ്റ്ഫ്ലിക്സിലാണ് സ്ട്രീമിംഗ് ചെയ്യുക. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
എന്നാല്‍ ഷാരൂഖ് ഖാന്റെ ജവാൻ ഇന്ത്യൻ തിയറ്ററുകളില്‍ ആവേശമായി മാറിയിരിക്കുകയാണ്. രാജ്യമെമ്പാടും ജവാന് മികച്ച് സ്വീകരണമുണ്ടായത് ഖുഷിയെ തളര്‍ത്തിയിട്ടുണ്ട്. അതിനാല്‍ ഖുഷി വൈകാതെ തന്നെ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്.