
യഥാർത്ഥ പോലീസ് ജീവിതം വളരെ രസകരമായി അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രമാണ് എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു.
എസ് ഐ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറുടെയും സഹപ്രവർത്തകരുടെയും ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്ന പല സംഭവങ്ങളെയും വളരെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്.
ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിനായുള്ള ഓഡിഷൻ എല്ലാം നേരത്തെ നടത്തിയിരുന്നു.
ഇപ്പോൾ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. പോളി ജൂനിയർ പിക്ചേഴ്സാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
നിര്‍മ്മാതാവ് എന്ന നിലയില്‍ നിവിന്‍ പോളി ചെയ്ത ആദ്യത്തെ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. 2016 ഫെബ്രുവരി 4നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.