
മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡിന്റെ ട്രെയിലർ നാളെ പുറത്തിറങ്ങും. മമ്മൂട്ടിയുടെ ജന്മദിനം കൂടിയാണ് നാളെ. മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മമ്മൂട്ടി കമ്പനിയാണ് കണ്ണൂർ സ്ക്വാഡ് നിർമ്മിക്കുന്നത്. അതേസമയം സെപ്റ്റംബർ ഏഴിന് മമ്മൂട്ടിയുടെ മറ്റു ചിത്രങ്ങളുടെ അപ്ഡേറ്റുകൾകാത്തിരിക്കുകയാണ് ആരാധകർ.
മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ചിത്രങ്ങളുടെ വമ്പൻ അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്. കണ്ണൂർ സ്ക്വാഡിന്റെ ട്രെയിലർ നാളെ വൈകിട്ട് ആറ് മണിക്ക് എത്തും. കൂടാതെ രാവിലെ 11 മണിക്ക് ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവരും . മമ്മൂട്ടി. ഇതോടെ വൻ ആവേശത്തിലാണ് ആരാധകരും സിനിമാപ്രേമികളും.
നവാഗതനായ റോബി വര്ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം സെപ്റ്റംബർ 28ന് റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം. ഏപ്രിലിൽ പാക്കപ്പ് പറഞ്ഞ ചിത്രത്തിന്റെ കഥ മുഹമ്മദ് ഷാഫിയാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന് റോണി ഡേവിഡ് രാജ് ആണ്. മമ്മൂട്ടി കമ്പനിയാണ് നിർമാണം.