
സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി തോമസിനും ഭാര്യ ഗീതു തോമസിനും കുഞ്ഞ് പിറന്നു.
ചൊവ്വാഴ്ചയാണ് ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തെരഞ്ഞെടുപ്പ് സമയത്ത് ഗര്‍ഭിണിയായിരുന്ന ഗീതുവിനെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചത് ഏറെ വിവാദമായിരുന്നു.
സൈബറാക്രമണത്തില്‍ ഗീതു പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ജെയ്ക്ക് സി തോമസ്.
2019 ഒക്ടോബര്‍ 19നായിരുന്നു ഇരുവരുടെയും വിവാഹം. സിഎംഎസ് കോളേജിലെ വിദ്യാര്‍ഥികളായിരുന്നു ജെയ്ക്കും ഗീതുവും. ചെങ്ങളം സ്രാമ്പിക്കൽ എസ്.ജെ.തോമസിന്റെയും ലീന തോമസിന്റെയും മകളാണ് ഗീതു. പരേതനായ ചിറയിൽ എം.ടി.തോമസിന്റെയും അന്നമ്മ തോമസിന്റയും മകനാണ് ജെയ്ക്ക്.