
മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിയുടെ 72-ാം പിറന്നാൾ ആഘോഷമാക്കുകയാണ് സിനിമാലോകവും ആരാധകരും. എന്നാൽ പിറന്നാൾ ദിനത്തിൽ വാപ്പച്ചി മമ്മൂട്ടിയെ കുറിച്ചുള്ള കുറിപ്പും ആശംസയും പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.
“കുട്ടി ആയിരുന്നപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച മനുഷ്യനായിരുന്നു നിങ്ങൾ. ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ച നടൻ നിങ്ങളായിരുന്നു. ഞാൻ ഒരു പിതാവായപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നു.
ഒരിക്കൽ ഞാൻ താങ്കളുടെ പാതിയെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരുക”, എന്നാണ് ദുൽഖർ കുറിച്ചത്. കൂടാതെ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോകളും താരം പങ്കുവച്ചിട്ടുണ്ട്.