
തൃശൂർ: തൃശൂർ പെരിങ്ങോട്ടുകര വെണ്ടരയിൽ ബൈക്കിലെത്തി ആക്രമണം. തെക്കെചാലിൽ ബാലകൃഷ്ണന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്. വീടിന്റെ മുൻ വശത്തെ രണ്ട് ജനൽ ചില്ലുകൾ അടിച്ചു തകർത്തു.
വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് ബൈക്കുകളും തട്ടി മറിച്ചിട്ടു. തടയാൻ ശ്രമിച്ച ബാലകൃഷ്ണനെയും കയ്യേറ്റം ചെയ്തു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.