
22 കാരനായ കബഡി താരത്തെ കൊലപ്പെടുത്തി മൃതദേഹം മാതാപിതാക്കളെ വിളിച്ചുണര്‍ത്തി വീട്ടുപടിക്കല്‍ കൊണ്ട് തള്ളി അക്രമികള്‍.
നിങ്ങളുടെ സിംഹക്കുട്ടി ഇതാ കിടക്കുന്നുവെന്നായിരുന്നു അക്രമികള്‍ 22കാരന്റെ മാതാപിതാക്കളോട് ആക്രോശിച്ചത്.
പഞ്ചാബിലെ കപൂര്‍ത്തലയില്‍ വെള്ളിയാഴ്ച രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. ഹര്‍ദീപ് സിംഗ് എന്ന 22 കാരനായ യുവ കബഡി താരത്തെയാണ് ആറ് പേര് ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹര്‍ദീപ് സിംഗ് എന്ന ദീപയേയാണ് വാളുകള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്. വ്യക്തി വൈരാഗ്യത്തേ തുടര്‍ന്നായിരുന്നു അക്രമം.