
ഹരിയാനയില്‍ മൂന്ന് സ്ത്രീകളെ ഭര്ത്താക്കന്മാരുടെയും കുട്ടികളുടെയും മുന്നില്‍ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി ആരോപണം. മുഖംമൂടി ധരിച്ചെത്തിയ സംഘം കത്തിയും തോക്കുമായി വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു.
നാലംഗ സംഘം ഭര്ത്താക്കന്മാരെയും കുട്ടികളെയും കെട്ടിയിട്ട ശേഷം സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. പണവും ആഭരണങ്ങളും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ചയാണ് സംഭവം നടന്നത്. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇതിന് ശേഷം ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടയില്‍ സംഘം ആക്രമിച്ച മറ്റൊരു സ്ത്രീയെയും കൊല്ലപ്പെട്ടിരുന്നു. കൂട്ടബലാത്സംഗം നടന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെ ഒരു രോഗിയായ സ്ത്രീയെയാണ് ആക്രമികൾ കൊന്നത്.
കൂട്ടബലാത്സംഗം നടത്തിയ സംഘം തന്നെയാണ് രണ്ടാമത്തെ അക്രമവും ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് സംഭവങ്ങളും ഒരേ ഗ്രാമത്തിലാണ് നടന്നതെന്ന് പാനിപ്പത്തിലെ മത്ലൗഡ പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ വിജയ് പറഞ്ഞു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.