
സുൽത്താൻ ബത്തേരിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. വയനാട് വെണ്ണിയോടാണ് സംഭവം.
മുകേഷ് ആണ് ഭാര്യ അനിഷയെ (34) കൊലപ്പെടുത്തിയത്. രാവിലെയാണ് അനിഷ കൊല്ലപ്പെടുന്നത്. മുകേഷ് കഴുത്തു ഞെരിച്ച് കൊന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
മർദ്ദനത്തിന് ശേഷമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. 2022ലാണ് ഇരുവരുടേയും വിവാഹം കഴിയുന്നത്. കുടുംബ വഴക്കിനെ തുടർന്ന് മുകേഷ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് നിഗമനം.
കൊലപാതക ശേഷം പ്രതി വിവരം ഫോണിലൂടെ പൊലീസിനെ അറിയിക്കുകയായിരുന്നു. കമ്പളക്കാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.