
ഡൽഹിയിലെ ജഫ്രാബാദിൽ മക്കളുടെ മുന്നിൽ വെച്ച് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് സാജിദ് ഭാര്യയെ കുത്തിക്കൊന്നത്.
11ഉം ഏഴും വയസുള്ള രണ്ട് പെൺമക്കളുടെ മുന്നിൽ വെച്ചായിരുന്നു ഈ അതിദാരുണമായ സംഭവം ഉണ്ടായത്. അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മൂത്ത പെൺകുട്ടിക്ക് പരിക്കേറ്റു.
കഴുത്തിനും നെഞ്ചിലും കൈക്കും നിരവധി തവണ കുത്തേറ്റ നിഷയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ജഫ്രാബാദിൽ മൊബൈൽ റിപ്പയർ കട നടത്തുകയാണ് സാജിദ്. കച്ചവടം മോശമായതിനാൽ അടുത്തിടെ കട പൂട്ടിയിരുന്നു.