
ഒരുമനയൂർ: ചാവക്കാട്-ചേറ്റുവ ദേശീയപാതയുടെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു.
ഇന്ന് രാത്രി എൻഎച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടന്നു. പ്രകടനത്തിൽ പ്രദേശവാസികൾ അടക്കം നൂറോളം പേർ പങ്കെടുത്തു.
വില്യംസിൽ നിന്നും തുടങ്ങിയ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം ചാവക്കാട് സെന്ററിൽ സമാപിച്ചു.
കുറച്ചു നാളുകളായി ചാവക്കാട്-ചേറ്റുവ ദേശീയപാത ചാവക്കാട് മുതൽ വില്യംസ് വരെയുള്ള ഭാഗങ്ങൾ പൂർണ്ണമായും തകർന്ന് കിടക്കുകയാണ്.
പ്രതിഷേധ പ്രകടന്തിന്റെ ഉത്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെവി അബ്ദുൽ മജീദ് നിർവഹിച്ചു.
രാഷ്ട്രീയ സാമൂഹിക നേതാക്കൾ,നാട്ടിലെ സാംസ്കാരിക സംഘടനകൾ പ്രകടനത്തിൽ പങ്കെടുത്തു.
ഗുരുവായൂർ അമ്പലത്തിലേക്ക് ദർശനത്തിനടക്കം നിരവധി പേർ യാത്ര ചെയ്യുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ ട്രോളുകളായും മറ്റും റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്.
കഴിഞ്ഞ ദിവസം റോഡിലെ വലിയ കുഴിയിൽ ബസ് ചാടിയതിനെ തുടർന്ന് ബസിൽ നിന്നും തെറിച്ചു വീണ് ബസ് കണ്ടർക്ക് പരിക്കേറ്റിരുന്നു.
ദിവസവും നിരവധി ബൈക്ക് യാത്രികരും ഇവിടെ അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ്.
ഇതിനിടെ ജന പ്രതിനിധികൾ കളക്ടർക്കും മറ്റു അധികാരിക കേന്ദ്രങ്ങളിലും ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ടു നിവേദനം നൽകിയിട്ടുണ്ട്.