
കൊടുങ്ങല്ലൂർ: നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കേമറകൾ നോക്കുകുത്തിയായി മാറുന്നു.
കൊടുങ്ങല്ലൂരിലെ ക്ലോക്ക് ടവറിന് മുകളിൽ സ്ഥാപിച്ച കേമറകൾ ആണ് പ്രവർത്തന രഹിതമായി കിടക്കുന്നത്.
കൊടുങ്ങല്ലൂർ നഗരസഭ സ്ഥാപിച്ച ഈ കേമറകൾ മൂന്ന് മാസത്തിലേറെയായി മിഴിയണഞ്ഞു കിടക്കുകയാണ്.
മൂന്ന് വർഷം മുൻപ് നഗരത്തിലെ വിവിധയിടങ്ങളിൽ നഗരസഭ സിസിടിവി കേമറകൾ സ്ഥാപിക്കുന്നത്.
ക്ലോക്ക് ടവറിന് മുകളിലായി നഗരത്തിലെ കാഴ്ചകൾ കാണുന്ന വിധത്തിൽ സ്ഥാപിച്ച നിരീക്ഷണ കേമറകളിൽ പതിയുന്ന ദൃശ്യങ്ങൾ കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷനിലെ മോനിറ്റട്ടറിലേക്ക് ബന്ധിപ്പിച്ചിരുന്നു.
ആദ്യ കാലയളവിൽ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന കേമറകൾ അറ്റക്കുറ്റ പണികൾ നടത്തായതോടെയാണ് പണിമുടക്കിയത്.
ക്രമസമാധാന പാലനത്തിന് ഏറെ സഹായകമായിരുന്ന ഈ കേമറകൾ ഒരു പരിധിവരെ പോലീസിന് ഉപകാരപ്രദമായിരുന്നു.
ഇതിനിടെ നഗരത്തിലെ കേമറകൾ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടന രംഗത്തെത്തി.