
ബിഗ് ബോസ് മലയാളം സീസൺ 1താരവും നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ കാസർഗോഡ് ചന്തേര പൊലീസാണ് കേസെടുത്തത്.
പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.കാസർഗോഡ് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.
വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ യുവതി ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.