
യൂട്യൂബർ മുകേഷ് എം നായർക്കെതിരെ വീണ്ടും കേസ്. ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനാണ് മുകേഷ് നായര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കൊട്ടാരക്കര, തിരുവനന്തപുരം ഇന്‍സ്പെക്ടര്‍മാരാണ് യൂട്യൂബര്‍ക്കെതിരെ കേസെടുത്തത്. നേരത്തെ കൊല്ലത്തും മുകേഷ് നായര്‍ക്കെതിരെ കേസെടുത്തിരുന്നു.
ബാര്‍ ലൈസന്‍സികളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. അബ്കാരി ചട്ട പ്രകാരം ബാറുകള്‍ക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. തിരുവനന്തപുരം സ്വദേശിയാണ് മുകേഷ് നായര്‍. കൊല്ലത്തെ ഒരു ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നല്‍കിയതിനാണ് എക്സൈസ് നേരത്തെ കേസെടുത്തത്.
ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹ്യമാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനായിരുന്നു കേസ്. ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചുള്ള പരസ്യത്തില്‍ മദ്യം കാണിച്ചിരുന്നു.