
തൃശൂർ: പരിശുദ്ധ വ്യാകുല മാതാവിന് ബസിലിക്കയിലെ വ്യാകുല മാതാവിന്റെ ഊട്ടു തിരുനാൾ വിപുലമായ പരിപാടികളോടെ വെള്ളിയാഴ്ച ആഘോഷിക്കും.
തിരുനാളിനോട് അനുബന്ധിച്ച് ഈ വര്‍ഷം ഒരു ലക്ഷത്തിൽ പരം ജനങ്ങൾക്ക് നേര്‍ച്ച ഊട്ടു ഒരുക്കും .ഇരുപത്തിനായിരത്തില്പരം പാർസൽ ഭക്ഷണവും നേര്‍ച്ച പായസ വിതരണവും ഉണ്ടായിരിക്കും .
ഇതിനു പുറമെ പള്ളിയുടെ ആറുകിലോമീറ്റർ ചുറ്റളവിലുള്ള അനാഥ മന്ദിരങ്ങൾക്കും ഭക്ഷണം നൽകും .
തിരുനാളിന്റെ ഭാഗമായുള്ള വിശുദ്ധ കുർബാനക്ക് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാര്‍മികനാകും .
ഇതിനു പുറമെ വിവിധ കാരുണ്യ പ്രവർത്തനങ്ങളും തിരുനാളിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് .