
തമിഴ് സിനിമാ സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ‘എതിര്‍നീച്ചൽ’ എന്ന സീരിയലിന്റെ ഡബ്ബിംഗ് സമയത്ത് അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
1999ല്‍ വാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മാരിമുത്തു സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി. തമിഴില്‍ വന്‍ ഹിറ്റായ എതിര് നീച്ചല്‍ എന്ന സീരിയലിലെ ഇദ്ദേഹത്തിന്റെ ഗുണ ശേഖരന് എന്ന കഥാപാത്രം ടിവി പ്രേക്ഷകര്‍ക്കിടിയില്‍ ഏറെ പ്രചാരം നേടിയതാണ്.
രജനികാന്തിന്റെ ജയിലറാണ് അവസാനം റിലീസ് ചെയ്ത സിനിമ. മണിരത്നം, വസന്ത്, സീമാന്‍, എസ്ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്