
കോഴിക്കോട്: വടകര ചോറോട് പുഞ്ചിരിമില്ലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ സൈനികൻ മരിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ചെമ്മരത്തൂര്‍ സ്വദേശി സൂരജാണ് അപകടത്തില്‍ മരിച്ചത്.
ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന സൂരജ് അവധിക്കു നാട്ടില്‍ വന്നതായിരുന്നു. നാട്ടിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്.
മടപ്പള്ളിയിലെ സുഹൃത്തുക്കളെ കണ്ട്നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപെട്ടത്. സൂരജ് സഞ്ചരിച്ച ബുള്ളറ്റ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. മൃതേദഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.