
കൊല്ലം അഞ്ചലിൽ റോഡ് റോളർ തലയിലൂടെ കയറി യുവാവ് മരിച്ചു. അഞ്ചൽ അലയമൺ കണ്ണങ്കോട് സ്വദേശി വിനോദാണ് റോഡ് റോളർ തലയിലൂടെ കയറി മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ഓടെയാണ് അപകടം നടന്നത് .
രാത്രിയിൽ റോഡ് പണിക്ക് വേണ്ടി കൊണ്ടുപോകുന്നതിനിടെ വാഹനത്തിനോട് ചേർന്ന് കിടക്കുകയായിരുന്ന വിനോദിന്റെ തലയിലൂടെ റോഡ് റോളർ കയറുകയായിരുന്നു. വിനോദ് മദ്യപിച്ചിട്ട് റോഡ് റോളറിന് സമീപത്ത് കിടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം റോഡ് റോളർ ഓടിച്ചിരുന്ന ഡ്രൈവറേ അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തു.എന്നാൽ വിനോദ് വാഹനത്തിൻ്റെ സമീപം കിടക്കുന്ന കാര്യം കണ്ടില്ലെന്നാണ് റോഡ് റോളറിൻ്റെ ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്.