
കോഴിക്കോട്: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂൾ അധ്യാപകൻ മരിച്ചു. കുറ്റ്യാടി തീക്കുനിക്ക് സമീപം പൂമുഖം സ്വദേശി ടി അഷ്റഫ് (45) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
വേളം കുന്നുമ്മൽ മസ്ജിദിന് സമീപം അഷ്റഫിന്റെ ബൈക്കിൽ ചരക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു.
ഓഗസ്റ്റ് 25നായിരുന്നു അപകടം. വാഹനാപകടത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
തൂണേരിക്ക് സമീപം കോടഞ്ചേരി എൽപി സ്കൂളിലെ അറബിക് ഭാഷാധ്യാപകനും സാമൂഹ്യ പ്രവർത്തകൻ കൂടിയായ അഷ്റഫ് കേരള മാപ്പിള കലാ വേദി ‘ഇശൽ കൂട്ടം’ കുറ്റ്യാടി യൂണിറ്റ് കൺവീനറാണ്.